പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

Wait 5 sec.

നടൻ പ്രേം നസീറിനെക്കുറിച്ച് വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. പറഞ്ഞു കേട്ട കാര്യമാണ് താൻ പങ്കുവെച്ചതെന്നും, ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് വൈറലാകുന്നതെന്നും നടൻ പറഞ്ഞു. ഒരു രീതിയിലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ടിനി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.'നസീർ സാറിനെ ആരാധിക്കുന്ന ലോകത്തെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയൊരു സ്റ്റാറിനെ മോശം പറയാൻ ഞാൻ ആളല്ല. ഒരു അഭിമുഖത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ ഭാ​ഗമാണ് പ്രചരിപ്പിച്ചത്. നസീർ സാറിനെ നേരിട്ട് കണ്ടിട്ടുപോലുമില്ല.നസീർ സാറിനെക്കുറിച്ച് ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവെച്ചത്. ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ, ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്ത് പറഞ്ഞതല്ല. അത് ഒരിക്കലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടല്ല. ഞാൻ ഒരു തെറ്റ് ചെയ്തിട്ടെങ്കിൽ അതിൽ നിരുപാധികം മാപ്പ് ചോദിക്കാൻ തയ്യാറാണ്', ടിനി പറഞ്ഞു.അഴിഞ്ഞ ദിവസമാണ് ടിനി ടോമിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നും സീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്നും ടിനി ടോം പറഞ്ഞതായാണ് ആരോപണങ്ങൾ ഉയർന്നത്. പിന്നാലെ, സംവിധായകൻ എം.എ. നിഷാദ്, ഭാ​ഗ്യലക്ഷ്മി തുടങ്ങി ഒട്ടേറെ പേർ ടിനി ടോമിനെ വിമർശിച്ച് രംഗത്തെത്തുകയുമുണ്ടായി.