‘റഫാൽ യുദ്ധവിമാനം മോശമെന്ന് പ്രചാരണം; വാങ്ങുന്നവരെ പിന്തിരിപ്പിക്കുന്നു, വ്യാജ ചിത്രങ്ങൾ’: ചൈനയ്‌ക്കെതിരെ ആരോപണം

Wait 5 sec.

പാരിസ് ∙ ഫ്രാന്‍സിന്റെ പ്രതിരോധ വ്യവസായത്തില്‍ നിര്‍ണായകമായ റഫാല്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽനിന്നും മറ്റു രാജ്യങ്ങളെ ചൈന പിന്തിരിപ്പിക്കുന്നതായി ഫ്രാൻസ്. ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമമെന്നാണ് ഫ്രഞ്ച് സൈനിക രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.