ഗ്യാസ് സ്റ്റൗ എന്നത് എല്ലാ വീട്ടിലും ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. ഗ്യാസ് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിച്ചാണ് വീടുകളിൽ ഇത് ഉപയോഗിക്കുന്നത്. എന്നാൽ സ്റ്റൗ അപകടമുള്ള വസ്തു മാത്രമല്ല. അതിൽ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് തന്നെ ഹാനികരമാണ്.പാചകം ചെയ്യുന്ന സമയത്ത് ഗ്യാസിൽ നിന്ന് അപകടകരമായ വസ്തുക്കൾ പുറത്തുവിടുന്നുണ്ട്. ഇവ ശ്വാസകോശത്തിന് ദോഷകരമാണ്. പിഎം2.5 എന്ന അതിസൂക്ഷ്മ കണങ്ങളെ ഗ്യാസ് കത്തുന്ന സമയത്ത് പുറത്തുവരാറുണ്ട്. ഇത് ആസ്മ പോലുള്ള രോഗങ്ങൾക്ക് കാരണമാകാം. അതിനാൽ ഒരുപാട് സമയം കത്തുന്ന അടുപ്പിന്റെ അടുക്കൽ ഇരിക്കുന്നത് ഒഴിവാക്കാം.Also Read: കാര്യങ്ങൾ എല്ലാം പെട്ടെന്ന് മറന്നുപോകുന്ന പ്രശ്നമുണ്ടോ ? രാത്രിയിൽ ഈ കാര്യങ്ങൾ ഒഴിവാക്കി നോക്കൂ; അൽസ്ഹൈമേഴ്സ് തടയാംവായു സഞ്ചാരം ഉണ്ടെങ്കിൽ ഈ പ്രശനം ഒരുപരിധി വരെ ഒഴിവാക്കാം. അതിനാൽ തന്നെ പാചകം ചെയ്യുമ്പോൾ അടുക്കളിയിലെ ജനലുകൾ തുറന്നിടുക. ഇത് വായു സഞ്ചാരം ഉറപ്പുവരുത്തും. എയർപ്യൂരിഫയറും, എക്സ്ഹോസ്റ്റ് ഫാനും ഉപയോഗിക്കുന്നതും നല്ലതാണ്.Also Read: വെറും വയറ്റിൽ ഈത്തപ്പഴം കഴിക്കുന്നതിന് ഇത്രയേറെ ഗുണങ്ങളോ? എന്തേ ഇത് നേരെത്തെ അറിയാതെ പോയി!The post ഗ്യാസ് സ്റ്റൗ ശ്രദ്ധിച്ചുപയോഗിക്കുക: ആരോഗ്യത്തിനും പ്രശ്നമാണ് ഇക്കാര്യങ്ങൾ നോക്കിയില്ലെങ്കിൽ appeared first on Kairali News | Kairali News Live.