വെറും വയറ്റിൽ ഈത്തപ്പഴം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ എന്തേ ഇത് നേരത്തെ അറിയാതെ പോയി എന്ന് നിങ്ങൾ ചിന്തിച്ചുപോകും. എന്തൊക്കെയാണ് ഈത്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്ന് നോക്കാം.ഈത്തപ്പഴത്തിൽ കാർബോ ഹൈഡ്രേറ്റുകളും പ്രകൃതിദത്ത പഞ്ചസാരകളും ഉള്ളതിനാൽ ശരീരത്തിന് നല്ലരീതിയിൽ ഊർജം പ്രധാനം ചെയ്യുന്നു . ദിവസവും രാവിലെ ഈത്തപ്പഴം കഴിക്കുന്നത് ആ ദിവസം നമ്മെ ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുന്നു. കൂടാതെ ഈത്തപ്പഴത്തിലെ ഫൈബർ ദഹനക്രമം ശരിയാക്കുന്നു. അതോടൊപ്പം അൾസർ തടയാൻ ഇത് സഹായിക്കുന്നു. ആസിഡിറ്റി, വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഈത്തപ്പഴം ഹൃദയാരോഗ്യത്തിനും നല്ലതാണ് . ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഈത്തപ്പഴത്തിലെ ആന്റിഓക്സിഡന്റുകൾ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായകരമാണ്. അതോടൊപ്പം ഈ ആന്റിഓക്സിഡന്റുകളും മിനറൽസും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.ALSO READ: എന്നും കട്ടൻ കാപ്പി കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയാംഈത്തപ്പഴം രാവിലെ വെറും വയറ്റിൽ 2 മുതൽ 4 എണ്ണം വരെ കഴിക്കുന്നതാണ് ഉത്തമം. കൂടെ ചൂടുവെള്ളം കുടിച്ചാൽ ദഹനത്തിനും ടോക്സിൻ പുറന്തള്ളലിനും സഹായിക്കും.The post വെറും വയറ്റിൽ ഈത്തപ്പഴം കഴിക്കുന്നതിന് ഇത്രയേറെ ഗുണങ്ങളോ? എന്തേ ഇത് നേരെത്തെ അറിയാതെ പോയി! appeared first on Kairali News | Kairali News Live.