ജറുസലം∙ ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 38 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 20 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിലെ മുവാസിയിൽ 18 പേർ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗാസയിലുടനീളം 130 ലക്ഷ്യസ്ഥാനത്താണ് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ.