ചെന്നൈ ∙ തമിഴ്നാട് പ്രിമിയർ ലീഗിന് (ടിഎൻപിഎൽ) ഇനി വനിതാ പരിശീലക. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനുഷ പ്രഭാകരനാണ് ടിഎൻപിഎൽ ടീം തിരുപ്പൂർ തമിഴൻസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ചായി ചുമതലേറ്റത്.