വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികക്ക് പരുക്കേറ്റ സംഭവം; മകന്‍ അറസ്റ്റിൽ

Wait 5 sec.

പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികക്കു പരുക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. മകന്‍ തന്നെയാണ് കെണി വെച്ചത്. പരുക്കേറ്റ മാലതിയുടെ മകന്‍ പ്രേംകുമാറിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മാലതി ചികിത്സയിലാണ്.Read Also: കോഴിക്കോട് കൂടരഞ്ഞിയിലെ 39 വർഷം പ‍ഴക്കമു‍ള്ള കൊലപാതകം: മറ്റൊരു കൊല കൂടി നടത്തിയെന്ന് വെളിപ്പെടുത്തി പ്രതിതൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് പിടിയില്‍ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് തൊടുപുഴ പുറപ്പുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകം ആണെന്ന് പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ടോണി കവിളില്‍ കുത്തിപ്പിടിച്ച് കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്ന് മജിസ്‌ട്രേറ്റിനും പൊലീസിനും ആശുപത്രിയില്‍ വച്ച് ജോര്‍ലി നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.The post വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികക്ക് പരുക്കേറ്റ സംഭവം; മകന്‍ അറസ്റ്റിൽ appeared first on Kairali News | Kairali News Live.