റവ ഉപയോഗിച്ചുണ്ടാക്കുന്ന ഉപ്പുമാവ് നമ്മൾക്ക് സുപരിചിതമാണ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്ന ഉപ്പുമാവ് രാവിലെ പ്രാതലിന് തയ്യാറാക്കാൻ എളുപ്പമുള്ള വിഭവവുമാണ്. അതിവേഗം തയ്യാറാക്കാൻ സാധിക്കുന്ന ഒരു വെറൈറ്റി ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ. സേമിയ കൊണ്ട് ഉണ്ടാക്കാവുന്ന ഉപ്പുമാവിന്റെ റെസിപ്പി നോക്കാം.ചേരുവകൾസേമിയ – 1 കപ്പ്ഉള്ളി – 1/4 കപ്പ്പച്ചമുളക് – 2 എണ്ണംഇഞ്ചി ചെറുതായി അരിഞ്ഞത്തേങ്ങ ചിരകിയത്കടുക്ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺകടല പരിപ്പ് -1 ടീസ്പൂൺചുവന്ന മുളക് -2 എണ്ണംവെളിച്ചെണ്ണ -2 ടേബിൾ സ്പൂൺവെള്ളം – 2.5 കപ്പ്ഉപ്പ് -ആവശ്യത്തിന്കറി വേപ്പിലAlso Read: ചിരകിയ തേങ്ങ ബാക്കി വന്നോ? ദിവസങ്ങളോളം കേടാകാതെ ഇരിക്കാനുള്ളു നുറുങ്ങു വിദ്യകൾഎങ്ങനെ തയ്യാറാക്കാം.ആദ്യം ഒരു ഫ്രൈയിങ് പാനിൽ സേമിയ വറുത്തെടുക്കുക. എണ്ണ ഉപയോഗിക്കരുത്. ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുകു പൊട്ടിക്കുക.ഇനി അതിലേക്ക് കടലപരിപ്പ്, ഉഴുന്നു പരിപ്പ്, ചുവന്ന മുളകു എന്നിവ ഇട്ടു വറക്കുക.അതിനുശേഷം അതിലേക്ക് ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റുക.ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക.ഇത് തിളച്ചു വരുമ്പോൾ അതിലേക്ക് ആദ്യം വറത്തു വച്ച സേമിയ ചേർത്തു കൊടുക്കുക. അതിനുശേഷം അത് അടച്ചു വച്ചു വേവിക്കുക.വെള്ളം വറ്റി സേമിയ വെന്തു കഴിയുമ്പോൾ തേങ്ങ ചേർക്കുക. ഒപ്പം കുറച്ചു വെളിച്ചെണ്ണയും മല്ലിയിലയും കൂടി ചേർത്തു കഴിഞ്ഞാൽ സേമിയ ഉപ്പുമാവ് റെഡി.The post റവയും അരിയും ഗോതമ്പും വേണ്ട; രുചിക്കാം ഈ വെറൈറ്റി ഉപ്പുമാവ് appeared first on Kairali News | Kairali News Live.