ന്യൂഡൽഹി∙ വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹാൽ ദീപക് മോദി യുഎസിൽ അറസ്റ്റിലായി. ഇന്ത്യയിലേക്കു നാടുകടത്തും. ഇന്ത്യ ആവശ്യപ്പെട്ടിട്ടാണ് നടപടി. നെഹാൽ ബെൽജിയം പൗരനാണ്. സിബിഐ, ഇഡി എന്നിവയുടെ ആവശ്യപ്രകാരം ഇന്റർപോൾ നെഹാലിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനെതിരെ നെഹാൽ നിയമപോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് അറസ്റ്റ്.