പ്ലസ് ടു വിജയിച്ചവർക്ക് കേന്ദ്ര സർക്കാർ ഓഫീസുകളിലെ ലോവർ ഡിവിഷൻ ക്ലാർക്, ജൂനിയർ സെക്രട്ടേറിയറ്റ് അസ്സിസ്റ്റൻ്റ് , ഡാറ്റ എൻട്രി ഓപറേറ്റർ തസ്തികകളിൽ ജോലി ലഭിക്കാൻ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയിലൂടെ അവസരം. ഇതിനായി സ്റ്റാഫ് സെക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് . അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഈ മാസം 18 ആണ്. ഇതിനായുള്ള ടിയർ 1 പരീക്ഷ ഈ വര്ഷം സെപ്തംബറിലും ടിയർ 2 പരീക്ഷ 2026 ഫെബ്രുവരി/ മാർച്ച് മാസത്തിലും നടക്കും.നിലവിൽ 3,131 ഒഴിവുകളാണുള്ളത്. ഒരു വര്ഷം കൊണ്ട് മത്സര പരീക്ഷ നടത്തി നിയമനം ലഭിക്കുമെന്നതാണ് ഈ പരീക്ഷയുടെ പ്രത്യേകത. ജോലി ചെയ്യുന്ന സ്ഥലത്തിൻറെ അടിസ്ഥാനത്തിൽ ഏകദേശം 30,000 രൂപ മുതൽ 50,000 രൂപ വരെ പ്രാരംഭ ശമ്പളം ലഭിക്കുന്ന തസ്തികകളാണ് ഇവ. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾക്കും അര്ഹതയുണ്ടാവും. നല്ല പ്രമോഷൻ സാധ്യതകളും ഉണ്ട്.1.1.2026 അടിസ്ഥാനമാക്കി 18 മുതൽ 27 വയസ്സ് വരെയുള്ള പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ബി സി, ഭിന്നശേഷിക്കാർ അടക്കമുള്ള വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭ്യമാണ്. കേന്ദ്രസർക്കാർ നിയമപ്രകാരമുള്ള സംവരണ അനുകൂല്യങ്ങളും ലഭ്യമാണ്.വിദ്യാഭ്യാസ യോഗ്യതഉപഭോക്തൃ മന്ത്രാലയത്തിലെയും സാംസ്കാരിക മന്ത്രാലയത്തിലെയും സ്റ്റാഫ് സെക്ഷൻ കമ്മീഷനിലെയും ഡാറ്റ എൻട്രി ഓപറേറ്റർ തസ്തികകളിലേക്ക് ഗണിത ശാസ്ത്രം വിഷയമായി പഠിച്ചു പ്ലസ്ടു സയൻസ് ഗ്രൂപ്പ് വിജയിച്ചിരിക്കണം. ബാക്കി എല്ലാ തസ്തികകൾക്കും ഏതെങ്കിലും വിഷയത്തിൽ പ്സസ്ടു വിജയിച്ചാൽ മതി. ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ നിയമനത്തിന് പുരുഷന്മാർക്ക് മാത്രമേ അർഹതയുണ്ടാവുകയുള്ളു.1.1.2026 നു മുമ്പ് ഫലം പുറത്തുവരുമെന്ന് ഉറപ്പുള്ള അവസാന വർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷ എങ്ങനെ സമർപ്പിക്കാംhttps://ssc.gov.in എന്ന പുതിയ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും പുതിയ വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്‌താണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യുമ്പോൾ ആധാർ ബേസ്ഡ് ഓതെന്റിക്കേഷൻ ചെയ്യുന്നത് നല്ലതാണ്.ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ myssc എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം. അപേക്ഷകന്റെ ഫോട്ടോ വെബ്സൈറ്റിൽ ലഭ്യമായ കാപ്ച്വർ സൗകര്യം ഉപയോഗപ്പെടുത്തിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. കൃത്യമായ അളവിലുള്ള ഫോട്ടോയും അപേക്ഷകന്റെ ഒപ്പും അപ്‌ലോഡ് ചെയ്യണം.അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രിവ്യു ഓപ്ഷനിൽ നോക്കി അപേക്ഷയിൽ തെറ്റുകൾ ഒന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ് . 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടികവർഗ പട്ടികജാതി പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല. പ്രത്യേക ഫീസ് അടച്ച് അപേക്ഷയിലെ വിവരങ്ങൾ തിരുത്താൻ ജൂലൈ 23നും 24നും അവസരമുണ്ട് . അപേക്ഷ സമർപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടു നേരിട്ടാൽ 18003093063 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.പരീക്ഷരണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നടക്കുന്ന ടിയർ 1, ടിയർ 2 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക . ടിയർ 1 പരീക്ഷ ഏകദേശം 2025 സെപ്തംബർ 8 മുതൽ 18 വരെ നടക്കും . ടിയർ 2 പരീക്ഷ 2026 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കും. പരീക്ഷാ തീയതികൾ മാറാനും സാധ്യത ഉണ്ട് .ടിയർ 1 പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ് റ്റിട്യൂഡ് , ജനറൽ അവയെർനസ് എന്നീ വിഭാഗങ്ങളിലായി 2 മാർക്ക് വീതമുള്ള 100 ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് 0.5 മാർക്ക് കുറയും. ഈ പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാണ് .ടിയർ 1ലെ എല്ലാ സെക്ഷനും നിശ്ചിത മാർക്ക് വാങ്ങി യോഗ്യത നേടുന്നവർ മാത്രമേ ടിയർ 2പരീക്ഷ എഴുതാൻ അർഹരാവുകയുള്ളൂ. ടിയർ 2 സെഷൻ I ൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിങ് ആൻഡ് ജനറൽ ഇൻറലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവയർനസ്, കമ്പ്യൂട്ടർ നോളജ് മൊഡ്യൂൾ എന്നിവയുണ്ടാവും. രണ്ട് മണിക്കൂർ 15 മിനുട്ട് ദൈർഘ്യമുള്ള ഈ പരീക്ഷയിൽ മൂന്ന് മാർക്ക് വീതമുള്ള 135 ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് വെച്ച് കുറയും. ഇതിന് പുറമെ തസ്തികകളിലേക്ക് ബന്ധപ്പെട്ട 15/ 10 മിനുട്ടിന്റെ സ്കിൽ ടെസ്റ്റും ഉണ്ടാവും.കേരളത്തിലുള്ളവർക്ക് കർണാടക, കേരള റീജ്യണിലുള്ള കോഴിക്കോട് , കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, മംഗലാപുരം, ബെംഗളൂരു, മൈസൂർ അടക്കം 16 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ കഴിയും. ഓരോരുത്തരും സൗകര്യപ്രദമായ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരം പിന്നീട് ലഭിക്കില്ല.അപേക്ഷിക്കാനുള്ള അവസാന തീയതി കാത്ത് നില്കാതെ ഉടനെ അപേക്ഷിക്കുക. ഓവർലോഡ് കാരണം വെബ്സൈറ്റ് പ്രവർത്തന രഹിതമായേക്കാം . കൂടുതൽ വിവരങ്ങൾക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ ssc.gov.in എന്ന വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ വായിക്കുക.