ബിഹാറില്‍ ബി ജെ പി നേതാവിനെ വെടിവെച്ച് കൊന്നു

Wait 5 sec.

പറ്റ്ന | ബിഹാറില്‍ പ്രമുഖ വ്യവസായിയും ബി ജെ പി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് പറ്റ്നയിലെ സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഗോപാലിനെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചത്.കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറില്‍ വീട്ടിലേക്ക് എത്തിയ ഗോപാല്‍ ഗേറ്റ് തുറക്കാനായി കാത്തിരുന്ന സമയത്താണ് അക്രമി കാറിന് സമീപത്തേക്ക് പോയി വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടമായതായാണ് വിവരം. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും വെടിയുണ്ടയും ഷെല്‍ കേസിംഗും പോലീസ് കണ്ടെടുത്തു.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.