കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരുക. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍, ഹൈക്കോടതിയില്‍ കേരള സര്‍വകലാശാല സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം എന്നിവയാണ് അജണ്ട. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്ന് വി സിക്ക് കത്ത് നല്‍കിയിരുന്നു.വി സിയുടെ ചുമതലയുള്ള സിസ തോമസിനെ നേരില്‍ കണ്ടാണ് കത്ത് നല്‍കിയത്. ഇടതുപക്ഷ – കോണ്‍ഗ്രസ് അംഗങ്ങളാണ് വി സിയെ കണ്ടത്. സസ്പെന്‍ഷന്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍വകലാശാലയുടെ സത്യവാങ്മൂലം നല്‍കുമ്പോള്‍, അത് സിന്‍ഡിക്കേറ്റ് തീരുമാനം ആയിരിക്കണമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.ALSO READ; കേരള സർവകലാശാല ഉടൻ സിൻഡിക്കേറ്റ് ചേരണം; വി സിയെ കണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾകേരള സര്‍വകലാശാല ആസ്ഥാനത്ത് ആര്‍ എസ് എസ് ഭാരതാംബ ചിത്രം ഉപയോഗിച്ച് നടന്ന പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന്, നിയമനടപടി സ്വീകരിച്ച രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രജിസ്ട്രാറെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ അത് അനുവദിക്കില്ലെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.The post കേരള സര്വകലാശാല പ്രത്യേക സിന്ഡിക്കേറ്റ് യോഗം വിളിച്ചു; നാളെ രാവിലെ 11-ന് ചേരും appeared first on Kairali News | Kairali News Live.