പല സാഹസിക വീഡിയോകളും നമ്മൾ കാണാറുണ്ട്. എന്നാൽ അവയിൽ പലതും വരുത്തി വയ്ക്കുന്നത് വലിയ അപകടങ്ങളാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് റീൽസ് ചിത്രീകരിക്കുന്ന കുട്ടകളുടെ വിഡിയോ ആണത്. ഒഡീഷയിലെ ബൗധ് ജില്ലയിൽ ആണ് സംഭവം. പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികൾ റീൽസ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രാക്കിൽ കിടക്കുന്ന ഒരു ആൺകുട്ടിയെ വീഡിയോയിൽ കാണാം. അയാളുടെ ഒരു സുഹൃത്ത് ആ അപകടകരമായ സ്റ്റണ്ട് പകർത്തി, മറ്റൊരാൾ അത് സംവിധാനം ചെയ്തു. ടാസ്ക് പൂര്‍ത്തിയാക്കി എഴുന്നേറ്റുവരുന്ന കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.ALSO READ: ന്യൂ ദില്ലി സ്റ്റേഷന് അടൽ ബിഹാർ വാജ്പേയിയുടെ പേര് നൽകണം; ആവശ്യവുമായി ബിജെപി എംപിവീഡിയോ വൈറലായതോടെ കുട്ടികളുടെ അതിരുകടന്ന സാഹസത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു. ഇതോടെയാണ് പോലീസ് കുട്ടികളെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടർന്ന് കുട്ടികളെ പോലീസ് ചോദ്യംചെയ്തു. റെയിൽപാളത്തിൽ ഇത്തരം സാഹസികതകൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നത് നടപടിക്ക് ഇടയാക്കുമെന്നും റെയിൽവേ അധികൃതരും മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.ട്രാക്കിൽ കിടന്ന ആൺകുട്ടി പറഞ്ഞത്, തന്റെ സുഹൃത്തുക്കളാണ് ഈ ആശയം കൊണ്ടുവന്നതെന്നും റീൽ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നുമാണ്. ഇന്റർനെറ്റിൽ സെൻസേഷനായി മാറാൻ വേണ്ടി തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തികളിൽ ഏറ്റവും പുതിയ ഉദാഹരണമാണിത്. മുമ്പ്, സെൽഫികൾ എടുക്കുന്നതിനും റീലുകൾ എടുക്കുന്നതിനും വേണ്ടി ഓടുന്ന ട്രെയിനുകളിൽ നിന്ന് ചാരിയിരിക്കുന്നതുപോലുള്ള സ്റ്റണ്ടുകൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഫോട്ടോ എടുക്കാൻ വേണ്ടി ആളുകൾ ട്രെയിനിന്റെ മുകളിൽ കയറുമ്പോഴും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. The post ട്രെയിൻ വേഗത്തിൽ പായുമ്പോൾ ട്രാക്കിൽ കിടന്ന് സാഹസികം; ‘വൈറൽ’ റീൽസ് ചിത്രീകരിച്ച കുട്ടികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.