മുംബൈ പൊലീസിലെ സ്റ്റാറാണ് ജെസി. പ്രതികളെ കണ്ടുപിടിക്കുന്നതിൽ ബഹുമിടുക്കി. അതിനി എത്ര ദൂരത്തായാലും, വേഷം മാറി നടന്നാലും ജെസി കണ്ടെത്തും. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ അങ്ങനെ ജെസി തെളിയിച്ച കേസുകളുടെ വൻ ലിസ്റ്റ് തന്നെ പറയാനുണ്ട് മുംബൈ പൊലീസിന്.മുംബൈ പോലീസിന്റെ ഡോഗ് സ്ക്വാഡിലെ ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട അംഗമാണ് ജെസി. ജെസിയുടെ മികവും നാലു വർഷത്തിനിടെ തെളിയിച്ച കേസുകളെ പറ്റിയും സാമൂഹികമാധ്യമങ്ങളിലൂടെ മുംബൈ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ജെസിയുടെ ഹാന്‍ഡലറായ വനിതാ കോണ്‍സ്റ്റബിള്‍ സുരേഖ ഭാനുദാസാണ് ജെസിയുടെ പൊലീസ് ഡയറി വിവരിക്കുന്നത്.Also Read: തെരുവിലുപേക്ഷിക്കപ്പെട്ടു ഉടമയുടെ വാഹനത്തിനു പിന്നാലെ രണ്ടു കിലോമീറ്ററോളം ഓടി നായ: വൈറൽ വീഡയോകവര്‍ച്ചാക്കേസില്‍ ഒരൊറ്റ ചെരിപ്പില്‍നിന്ന് മണംപിടിച്ചാണ് ഒരിക്കൽ ജെസി കുറ്റവാളികളിലേക്ക് പൊലീസിനെ എത്തിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിയ ജെസി ചെരുപ്പിൽ നിന്നും മണം പിടിച്ച് അഞ്ചുകിലോമീറ്ററോളം ഓടി കൃത്യം കള്ളന്റെ വീടിനു മുന്നിലെത്തി, പിന്നെ ബാക്കി കാര്യങ്ങൾ പൊലീസ് നോക്കിക്കൊള്ളുമല്ലോ.ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലും നിർണായകമായത് ജെസി നടത്തിയ ഇടപെടലായിരുന്നു. സാരി ധരിച്ച് വേഷംമാറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെയും ജെസി അഴിക്കുള്ളിലാക്കിയിട്ടുണ്ട്. View this post on Instagram A post shared by Mumbai Police (@mumbaipolice)The post മുംബൈ പൊലീസിന്റെ ജെസി: ചെരുപ്പിലെ മണം പിടിച്ച് കള്ളനെ പിടിച്ചത് 5 കി.മി ഓടി; കൊലപാതകിയെ കണ്ടെത്തി: വേഷം മാറി നടന്നാലും പിടിക്കും appeared first on Kairali News | Kairali News Live.