അബുദബി | പ്രസിഡന്റ് ബി ദശപുത്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അരങ്ങ് സാംസകാരിക വേദിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായിഎ. എം അന്‍സാര്‍ രക്ഷാധികാരി, ബിനു വാസുദേവന്‍ പ്രസിഡന്റ്, ദിലീപ് പാലക്കല്‍ ജനറല്‍ സെക്രട്ടറി,ജോസഫ് സി . വര്‍ക്കി ട്രഷറര്‍, ജയകുമാര്‍ വൈസ് പ്രസിഡന്റ്,ചാറ്റാര്‍ജി കായംകുളം ചിഫ് കോഡിനേറ്റര്‍,ദീപക് നായര്‍ ജോയിന്റ്‌സെക്രട്ടറി, പിലിപ്പ് കളരിക്കല്‍ ആര്‍ട്‌സ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തുകമ്മറ്റി അംഗങ്ങളായി ബി ദശാപുത്രന്‍, അഭിലാഷ്, രാജേഷ് ലാല്‍, സൈജു പിള്ള, ബിജു ജോസ്, സന്തോഷ് ചാക്കോ, അജിത് പിള്ള, രാജേഷ് കുമാര്‍, ആശ രാജേഷ് ലാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.വനിതാ വിഭാഗം കണ്‍വീനറായി അശ്വതി അഭിലാഷ്. ജോയിന്റ് കണ്‍വീനര്‍ അമ്പിളി ദീപക്.ബാലവേദി കോഡിനേറ്റര്‍ അനുഷ സനല്‍ എന്നിവരെ തെരഞ്ഞെടുത്തു.ജനറല്‍ സെക്രട്ടറി അഭിലാഷ് സ്വാഗതവും, ട്രഷറര്‍ ചാറ്റാര്‍ജി കായംകുളം നന്ദിയും പറഞ്ഞു.അംഗങ്ങളുടെ മക്കള്‍ക്കുള്ള മെരിറ്റവാര്‍ഡുകളും വിതരണം ചെയ്തു.