തിരുവന്തപുരം ∙ സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല റജിസ്ട്രാർ കെ.എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പിൻവലിക്കും. വൈസ് ചാൻസലറുടെ സസ്പെൻഷൻ നടപടി സിൻഡിക്കറ്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കളാഴ്ച ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കും.