‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’: വൈറലായി 82 കാരന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്

Wait 5 sec.

ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു 82കാരന്റെ പോസ്റ്റാണ്. വളർത്തു പൂച്ചയെ സംരക്ഷിക്കുന്നയാൾക്ക് തന്റെ സ്വത്ത് മുഴുവൻ നൽകാം എന്നാണ് വൃദ്ധൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ പൂച്ചയുടെ സംരക്ഷണമേറ്റെടുക്കാൻ നിരവധിയാളുകളാണ് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്.സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് വൈറലാണ് തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ താമസിക്കുന്ന ലാങ് എന്ന വൃദ്ധന്റെ പോസ്റ്റ്. സമ്പാദ്യം ഒന്നും വേണ്ട പൂച്ചയെ നോക്കാം എന്ന് അറിയിച്ച് നിരവധി ആളുകൾ എത്തിയിട്ടുണ്ട്.Also Read: പാകിസ്ഥാനില്‍ വീട്ടില്‍ വളര്‍ത്തുന്ന സിംഹം തെരുവിലിറങ്ങി; കുട്ടികളെയടക്കം ആക്രമിച്ചു10 വർഷങ്ങൾക്കു മുൻപ് ഭാര്യ മരിച്ചപ്പോൾ ഒറ്റക്കായ ലാങിന് കൂട്ടായത് മഴയത്തു നിന്ന് രക്ഷിച്ചെടുത്ത പൂച്ചയായിരുന്നു. മൂന്നു കുഞ്ഞുങ്ങളെ ഉൾപ്പെടെയാണ് ലാങ് തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയതെങ്കിലും കുഞ്ഞുങ്ങളെല്ലാം മരിച്ചുപോയി.സിയാങ്ബ എന്ന് പേരിട്ടിരിക്കുന്ന പൂച്ചക്ക് തന്റെ മരണശേഷം എന്ത് സംഭവിക്കുമെന്ന ആകുലതയാണ് ഇത്തരമൊരു വാ​ഗ്ദാനം നൽകാൻ ലാങിനെ പ്രേരിപ്പിച്ച ഘടകം. താമസിക്കുന്ന ഫ്ലാറ്റുൾപ്പെട തന്റെ മുഴുവൻ സമ്പാ​​ദ്യമാണ് അദ്ദേഹം പൂച്ചയെ നോക്കുന്നവർക്ക് വാ​ഗ്ദാനെ ചെയ്തിരിക്കുന്നത്.The post ‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’: വൈറലായി 82 കാരന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് appeared first on Kairali News | Kairali News Live.