കൂടരഞ്ഞിയിൽ മരിച്ചത് ഇരിട്ടി സ്വദേശി? യുവാവിനെ തേടി നാലംഗ സംഘമെത്തി; ‘കഞ്ചാവ് ബാബു’വിനെ തിരഞ്ഞ് പൊലീസ്

Wait 5 sec.

കോഴിക്കോട് ∙ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (54) കൂടരഞ്ഞിയിൽ കൊലപ്പെടുത്തിയെന്നു പറയുന്നയാൾ കണ്ണൂർ ഇരിട്ടി സ്വദേശിയെന്നു സൂചന. കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ കൂടരഞ്ഞിയിൽ ജോലിക്കായി കൊണ്ടുവന്നതെന്നു കൂടരഞ്ഞി സ്വദേശിയും ഈ സംഘത്തിനു ജോലി നൽകിയ ജോസഫിന്റെ മകനുമായ ദേവസ്യ പറഞ്ഞു. ‘രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാൽ പേരോ മറ്റു വിവരങ്ങളോ അറിയില്ല.