തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് പോയ ബസും നെയ്യാറിൽ നിന്നും കാട്ടാക്കടയിലേക്ക് വന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കുള്ളതായാണ് വിവരം. ഇടിച്ച ഒരു ബസിന്റെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കള്ളിക്കാട് പെരിഞ്ഞാംകടവിലാണ് അപകടം ഉണ്ടായത്.Also read: ഗുണ്ടകളെ ഒതുക്കിയ കമ്മീഷണറുടെ പേര് റോഡിന് നൽകി നാട്ടുകാർ; സംഭവം തൃശൂരിൽനെയ്യാർ ഡാമിൽ നിന്നും കാട്ടാക്കടയിൽ വന്ന ബസിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അയാളെ പുറത്തിറക്കാനുള്ള ശ്രമമാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തുകയാണ്. ഇരു ബസുകളിലെയും ഉള്ളവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഇരു ബസുകളുടെയും മുൻ വശങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണ്.KSRTC buses collide in Thiruvananthapuram. The accident occurred when a bus going from Kattakada to Neyyar Dam collided with a bus coming from Neyyar to Kattakada.The post തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 തോളം പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം appeared first on Kairali News | Kairali News Live.