അങ്ങാടിപ്പുറംഓവർ ബ്രിഡ്ജിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Wait 5 sec.

അങ്ങാടിപ്പുറം: പെരിന്തൽമണ്ണ -അങ്ങാടിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്ന് മുതൽ ഇരുചക്ര വാഹനങ്ങൾ,നാല് ചക്ര വാഹനങ്ങൾ എന്നിവ അങ്ങാടിപ്പുറം ഓവർ ബ്രിഡ്ജിലൂടെ കടത്തിവിടും. പാലക്കാട്-മണ്ണാർക്കാട് ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ പൊന്ന്യാകുർശ്ശി ഷിഫ കൺവെൻഷൻ സെന്റർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ചില്ലി ജംഗ്ഷൻ മാനത്തുമംഗലം-പട്ടിക്കാട് -മുള്ള്യാർകുർശ്ശി- ഒരാടൻ പാലം വഴി ഹൈവേയിൽ പ്രവേശിക്കണം. പട്ടാമ്പി റോഡിൽ നിന്നും തൂത റോഡിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ചിരട്ടമല പരിയാപുരം വഴി ഹൈവേയിൽ പ്രവേശിക്കണം. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങൾ ഓരാടം പാലത്തുനിന്നും മുള്ള്യാക്കുർശ്ശി പട്ടിക്കാട് ചില്ലിസ് ജംഗ്ഷൻ മാനത്തുമംഗലം ഷിഫാ കൺവെൻഷൻ സെന്റർ ജംഗ്ഷൻ വഴി ഹൈവേയിൽ പ്രവേശിക്കണം.പരിയാപുരം റോഡിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഇടതുവശം തിരിഞ്ഞ് വളാഞ്ചേരി റോഡിൽ പ്രവേശിച്ച് യൂടേൺ എടുത്ത് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ബസ്സുകൾക്ക് അനുമതി നൽകുന്ന കാര്യം ഉടനെ തീരുമാനിക്കും. കൂടാതെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുൻപിലുള്ള ബസ് സ്റ്റോപ്പ് പെരിന്തൽമണ്ണ ഭാഗത്തേക്ക് 100 മീറ്റർ മാറ്റി സ്ഥാപിക്കും. ട്രാഫിക് തുറന്നുകൊടുക്കുന്ന അവസരത്തിൽ ഭാരം കൂടിയ ചരക്ക് വാഹനങ്ങൾക്ക് അങ്ങാടിപ്പുറം പാലത്തിലൂടെ രാവിലെ 8.30 മുതൽ 10. 30 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെയും പ്രവേശനം നിരോധിച്ചെന്നും കലക്ടർ അറിയിച്ചു.നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ്; പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും