തിരുവനന്തപുരത്ത് വ്യാജ മോഷണ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ദളിത് യുവതി ബിന്ദുവിന്റെ പരാതിയില്‍ കേസെടുത്തു. വ്യാജ പരാതി നല്‍കിയ വീട്ടുടമ ഓമന, ഡാനിയേല്‍ മകള്‍ നിഷ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂര്‍ക്കട എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.വ്യാജ പരാതി നല്‍കിയതിന് കേസെടുക്കാന്‍ എസ് സി, എസ് ടി കമ്മീഷന്‍ ഉത്തരവ് നല്‍കിയിരുന്നു. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു എന്നായിരുന്നു ആരോപണം.Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കോഴിക്കോട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എസ് ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവ ദിവസം സ്റ്റേഷനിലെ ജി ഡി ചുമതലയുണ്ടായിരുന്ന എ എസ് ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനോട് ശുചിമുറിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ പറഞ്ഞത് പ്രസന്നനായിരുന്നു. കഴിഞ്ഞ മെയ് മാസമായിരുന്നു നടപടി. മോഷണം നടന്നത് ഏപ്രില്‍ 18-നായിരുന്നു. വീട്ടുകാർ പരാതിപ്പെട്ടത് 23-നും. വൈകിവന്ന പരാതി ആയിട്ടും വീട് പരിശോധിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.The post വ്യാജ മോഷണ കേസ്: ദളിത് യുവതി ബിന്ദുവിന്റെ പരാതിയില് കേസെടുത്തു appeared first on Kairali News | Kairali News Live.