മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

Wait 5 sec.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോടും വി എസ് പ്രതികരിക്കുന്നുണ്ട്. അതേസമയം രക്തസമ്മർദ്ദം സാധാരണ നിലയിൽ എത്തിയിട്ടില്ല. വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമം ഡോക്ടർമാർ തുടരുകയാണ്. എല്ലാ ദിവസവും മെഡിക്കൽ ബോർഡ് ചേർന്ന് വി എസിൻ്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.ALSO READ: പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് മന്ത്രി പി രാജീവ്സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വി എസിന് ചികിത്സ നല്‍കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ വി എ അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വി എസിന് ജൂൺ 23ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വി എസിനെ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സ്പീക്കർ അടക്കമുള്ളവർ സന്ദര്‍ശിച്ചിരുന്നു.The post മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു appeared first on Kairali News | Kairali News Live.