കൊല്ലത്തും ബീച്ച് വെഡിങ് ഡെസ്റ്റിനേഷന് ആരംഭം. ഒരു ലക്ഷം കോടി രൂപയുടെ വരുമാനം നേടുന്ന നവ ടൂറിസത്തിന് കൊല്ലം ഗോൾഡൻ ബീച്ചും സജ്ജം ചെറിയ സദസ് കണ്ണഞ്ചപ്പിക്കുന്ന ഭംഗി താളവും മേളവും വേദിക്കകത്തും പുറത്തും അസ്വാദകർ തിങ്ങി നിറഞ്ഞു. അവർ എല്ലാം മറന്ന് ആഘോഷിച്ചു.Also read: ഡെസ്റ്റിനേഷൻ വെഡിങ് കൊല്ലത്തും ; ഗോൾഡൻ ബീച്ചും സജ്ജംഅറേബ്യൻ കടലിൽ നിന്ന് നല്ല കുളിർ കാറ്റും ഒപ്പം വിവിധ ഭക്ഷണം ഒരുക്കുന്നതിന്റെ നറുമണവും.വധുവരന്മാരെ ബന്ധുക്കൾ മധുരം വെപ്പ് ചടങ്ങിന് വരവേറ്റു ഇതാദ്യമായി കൊല്ലത്ത് നടക്കുന്ന ഡെസ്റ്റിനേഷൻ വെഡിങ് പൂർണ്ണ വിജയമെന്ന് ബീച്ച് ഹോട്ടൽ ഉടമ ശ്രീകുമാർ പറഞ്ഞു. കൊല്ലം ബീച്ചിന്റെ വികസനത്തിന് 10 കോടിയുടെ പദ്ധതിഉടൻ നടപ്പിലാക്കും.ഡെസ്റ്റിനേഷൻ ടൂറിസം സംരംഭകൻ സനീസിന്റെ പരാതി എന്ത് കൊല്ലം വേണ്ട വിധം കടലിനെയും കായലിനെയും ഉപയോഗിക്കുന്നില്ലെന്നായിരുന്നു.ബീച്ചിൽ എത്തിയവർക്കും കൗതുകം.കൊട്ടാരക്കര അയൂർ സ്വദേശികളും അമേരിക്കൻ മലയാളികളുമായ ഷീന ബിന്നി വധുവരന്മാരുടെ മധുരം വെപ്പ് ചടങ്ങ് അങ്ങനെ കടലമ്മയുടെ സാക്ഷ്യത്തിൽ നടന്നു.കാലാവസ്ഥയും അനുകൂലം. സാക്ഷ്യം വഹിച്ച് ചന്ദ്രനും. ബീച്ച് വെഡിങ് ഡെസ്റ്റിനേഷനിൽ കോടാനുകോടി കൊയ്യുമ്പോൾകേരളവും വിനോദ സഞ്ചാര മേഖലയിൽ വിദേശി സ്വദേശി നാണ്യം തേടുകയാണ്.The post ഡെസ്റ്റിനേഷൻ വെഡിങ് കൊല്ലത്തും ; ഗോൾഡൻ ബീച്ചും സജ്ജം appeared first on Kairali News | Kairali News Live.