കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. ബിന്ദുവിന്റെ മാതാവുമായും ഭര്‍ത്താവുമായും മറ്റ് കുടുംബാംഗങ്ങളുമായും മന്ത്രി സംസാരിച്ചു.കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. അന്വേഷണം കാര്യക്ഷമമായി നടത്തും. ബിന്ദുവിന്റെ മകന് ജോലി നല്‍കുന്നതുള്‍പ്പെടെ പരിഗണിക്കും. മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു.മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവേല്‍ വ്യക്തമാക്കിയിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് കൈമാറും. എല്ലാ പരാതികളും അന്വേഷിച്ചാകും റിപോര്‍ട്ട് നല്‍കുക. വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും അപകട സ്ഥലം പരിശോധിക്കും. ഫിറ്റ്നസ് ഉള്‍പ്പെടെയുള്ള പഴയ രേഖകളെല്ലാം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.