നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു

Wait 5 sec.

കോഴിക്കോട് | നിപ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന പാലക്കാട് സ്വദേശിനിയായ 38കാരിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിപ വാര്‍ഡിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് ഇവര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. പനി ബാധിച്ച, യുവതിയുടെ 12 വയസ്സുള്ള മകനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃസഹോദരന്റെ നാല് മക്കളുടെയും യുവതിയുടെ മറ്റൊരു മകന്റെയും നിപ പരിശോധനാ ഫലം നെഗറ്റിവാണ്.നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നില്‍നില്‍ക്കുകയാണ്. 425 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം-228, പാലക്കാട്-110, കോഴിക്കോട്-87 പേരുമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.