മുംബൈ ∙ പാർട്ടിയിലെ പിളർപ്പോടെ ശിവസേന ദുർബലമായിരിക്കേ, സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവിന്റെ സൂചന നൽകിയാണു താക്കറെ സഹോദരന്മാർ ഐക്യകാഹളം മുഴക്കിയിട്ടുള്ളത്. 2005ൽ ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രൂപീകരിച്ച രാജ് താക്കറെ 20 വർഷത്തിനുശേഷമാണു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി വേദി പങ്കിട്ടത്.