ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു

Wait 5 sec.

പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.Also Read :അണ്ഡകടാഹത്തെ മൊത്തം അക്ഷരം കൊണ്ട് ചുറ്റിപ്പിടിച്ച, കഥകളുടെ ബേപ്പൂർ സുൽത്താൻ; വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഓർമകൾക്ക് 31 വയസ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വി എസിന് ചികിത്സ നല്‍കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ വി എ അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വി എസിന് ജൂൺ 23ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.Read Also: കേരള സർവകലാശാല ഉടൻ സിൻഡിക്കേറ്റ് ചേരണം; വി സിയെ കണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾഉടന്‍ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വി എസിനെ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സ്പീക്കർ അടക്കമുള്ളവർ സന്ദര്‍ശിച്ചിരുന്നു.The post ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു appeared first on Kairali News | Kairali News Live.