കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യഭ്യാസ വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആര്‍. ബിന്ദു

Wait 5 sec.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യഭ്യാസ വകുപ്പ് ഏറ്റെടുക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള NSS നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്‍.ബിന്ദു കുടുംബത്തെ ഫോണില്‍ അറിയിച്ചു. മന്ത്രി ആര്‍ ബിന്ദു മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുംഅതേസമയം കോട്ടയം മെഡിക്കൽ കോളജിൽ അപകടം നടന്നതിന് പിന്നാലെ മണ്ണുമാന്തിയന്ത്രം എത്തിക്കാൻ വൈകിയിരുന്നില്ലെന്ന് വാഹനയുടമ കൈരളി ന്യൂസിനോട് പറഞ്ഞു. അപകടം നടന്ന ഉടനെ അറിയിപ്പ് ലഭിച്ചിരുന്നു. ഉടൻ തന്നെ മണ്ണുമാന്തിയന്ത്രം എത്തിച്ചതായും ഉടമ ജയമോൻ കൈരളി ന്യൂസിനോട് പറഞ്ഞു.Also Read : ഇടുക്കി നെടുങ്കണ്ടത്തില്‍ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു; മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തംകെട്ടിടം ഇടിഞ്ഞ് തലയോലപറമ്പ് സ്വദേശി ബിന്ദു മരിക്കാൻ ഇടയായത് രക്ഷാപ്രവർത്തനം വൈകിയത് മൂലമെന്നാണ് പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിക്കുന്നത്. എന്നാൽ അപകടം നടന്ന നിമിഷങ്ങൾ ഉള്ളിൽ മണ്ണുമാന്തിയന്ത്രം എത്തിക്കാൻഇടപെടൽ ഉണ്ടായി. ഇത് തെളിയിക്കുന്നതാണ് ഫോൺകോൾ രേഖ. വാഹനം എത്തിക്കാൻ 10.53 ന് നിർദ്ദേശം നൽകിയതായി വാഹന ഉടമ ജയ്മോൻ കൈരളി ന്യൂസിനോട് പറഞ്ഞു.അപകട സ്ഥലത്തേക്ക് വാഹനം എത്തിക്കാൻ തടസങ്ങൾ ഉണ്ടായിരുന്നതായി ജയ്മോൻ പറഞ്ഞു. ബിന്ദുവിൻ്റെ മരണം ശ്വാസം മുട്ടിയല്ലെന്നാണ് പോസ്റ്റുമോർട്ട റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ മാരകക്ഷതവും, അന്തരികരക്തസ്രാവവുമാണ് മരണകാരണംThe post കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യഭ്യാസ വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആര്‍. ബിന്ദു appeared first on Kairali News | Kairali News Live.