ഗാസ വെടിനിർത്തലിന് തയാറെന്ന് ഹമാസ്, പ്രതികരിക്കാതെ ഇസ്രയേൽ; നെതന്യാഹു – ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച

Wait 5 sec.

കയ്റോ∙ യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാ‍റിനോട് അനുകൂല സമീപനവുമായി ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിനായി ഉടനടി ചർച്ചകൾക്കു തയാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. വെടിനിർത്തൽ നിലവിൽ വരുന്നതോടുകൂടി ഗാസയിൽ അടിയന്തരമായി സഹായമെത്തിക്കാൻ കഴിയും. സ്ഥിരമായ വെടിനിർത്തലിലേക്കു നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പു വേണമെന്നും ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.