ചിത്രാഞ്ജലിയിൽ ആദ്യം

Wait 5 sec.

മുംബൈയിലെയും ഡൽഹിയിലെയും ഇടുങ്ങിയ എഡിറ്റിങ് മുറികൾ മാത്രം കണ്ടിട്ടുള്ള എനിക്ക് ‘ചിത്രാഞ്ജലി’ സ്വർഗം പോലെ തോന്നി. കടകടശബ്ദത്തിൽനിന്നും സിഗററ്റ് പുകയിൽനിന്നും പുറത്തെ ട്രാഫിക് ബഹളങ്ങളിൽനിന്നും പുതിയൊരു ഇടത്തേക്കു വാതിൽ തുറന്നുകയറിയ പോലെ. ചിത്രാ‍ഞ്ജലിയുടെ പിൻവശത്തു നിറയെ പച്ചപ്പുള്ള ഭാഗത്താണ് എഡിറ്റിങ് സ്യൂട്ട്. ചിത്രാഞ്ജലി എനിക്കൊരു തരത്തിൽ അപരിചിതമല്ല. സർക്കാർ മുൻകയ്യിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റുഡിയോ, സത്യജിത് റേ ഉദ്ഘാടകൻ. ഇതെല്ലാം ഇൻസ്റ്റിറ്റ്യൂട്ട് കാലത്തേ കേട്ടിട്ടുണ്ട്.