കാളികാവ് (മലപ്പുറം) ∙ ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. സുൽത്താന എസ്റ്റേറ്റിൽ 3 ആഴ്ച മുൻപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാവിലെ അതിഥിത്തൊഴിലാളികളാണ് കടുവയെ കണ്ടത്. കൂട്ടിൽ അക്രമം നടത്തിയതിനാൽ കടുവയുടെ മുഖത്ത് മുറിവുണ്ട്. ഏകദേശം 10 വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽ അകപ്പെട്ടത്.