യുകെയില്‍ പലസ്തീന്‍ അനുകൂല സംഘടനയായ പലസ്തീന്‍ ആക്ഷന് പിന്തുണയുള്ള പ്ലക്കാര്‍ഡ് കൈവശം വച്ചതിന് 83 വയസുള്ള വിരമിച്ച പുരോഹിതയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പലസ്തീന്‍ അനുകൂല സംഘടനയായ പലസ്തീന്‍ ആക്ഷനെ യുകെ സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചത്.‘വംശഹത്യയെ എതിര്‍ക്കുന്നു, പലസ്തീന്‍ ആക്ഷനെ പിന്തുണക്കുന്നു’ എന്ന പ്ലക്കാര്‍ഡ് കൈവശം വച്ച് നിരോധനം ലംഘിച്ചെന്ന് ആരോപിച്ചാണ് 83കാരിയായ ബ്രിസ്റ്റലില്‍ നിന്നുള്ള റവറന്റ് സൂ പര്‍ഫിറ്റിനെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തത്.പര്‍ഫിറ്റിനെ അറസ്റ്റ് ചെയതതോടെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. അഭിപ്രായ സ്വാതന്ത്യത്തിനുമേലുള്ള കടന്നു കയറ്റം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിച്ചമര്‍ത്തല്‍ എന്നിങ്ങനെ പര്‍ഫറ്റിനെ അനുകൂലിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുണ നല്‍കിയത്.Also read- ജപ്പാനിൽ ആശ്വാസത്തിന്റെ കിരണം: പ്രവചനം വരുത്തിയ നഷ്ടമെത്ര?പലസ്തീന്‍ ആക്ഷനെ ഭീകര സംഘടനയായി മുദ്രകുത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ഇറക്കിയത്.നിയമം പ്രാബല്യത്തില്‍ വന്നതോടെ യുകെയില്‍ പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ പിന്തുണക്കുന്നതോ അണിചേരുകയോ ചെയ്യുന്നത് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വിലക്ക് ലംഘിച്ചെന്ന് ആരോപിച്ച് പര്‍ഫിറ്റ് ഉള്‍പ്പെടെ 27ഓളം പേരുടെ അറസ്റ്റാണ് യുകെയില്‍ ഇന്നലെ മാത്രം ഉണ്ടായിരിക്കുന്നത്.The post ‘വംശഹത്യയെ എതിര്ക്കുന്നു, പലസ്തീന് ആക്ഷനെ പിന്തുണക്കുന്നു’; പ്ലക്കാര്ഡ് കൈവശം വച്ചതിന് യുകെയില് 83വയസുള്ള പുരോഹിതയെ കസ്റ്റഡിയിലെടുത്തു appeared first on Kairali News | Kairali News Live.