കേരളത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളം അടിപൊളി സംസ്ഥാനമെന്നാണ് കേരളത്തെ പ്രശംസിച്ച് മാതൃ പറഞ്ഞത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർദ്ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിനായുള്ള റെയിൽവേ ബഡ്ജറ്റ് മൂന്നും നാലും മടങ്ങ് വർദ്ധിപ്പിച്ചുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ 4 വരി ആകുന്നത് ആലോചനയിലാണ്. കവച് ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം. പുതിയ പദ്ധതി നിലവിലെ ശേഷിയുടെ 4 മടങ്ങ് വർധിപ്പിക്കും. അങ്കമാലി ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.Also read: വ്യവസായ കേരളത്തിന് ചരിത്രനേട്ടം; ഹ്യൂണ്ടായിയുമായി ധാരണാപത്രം ഒപ്പുവെച്ച് കൊച്ചിൻ ഷിപ്പ്യാർഡ്മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും. എറണാകുളം – കായംകുളം പാതയും കായംകുളം തിരുവനന്തപുരം പാതയും വികസിപ്പിക്കും എന്നും മന്ത്രി അറിയിച്ചു.The post ‘കേരളം അടിപൊളി സംസ്ഥാനം’; പ്രശംസിച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് appeared first on Kairali News | Kairali News Live.