അമേരിക്കയെ ദുഃഖത്തിലാഴ്ത്തി ടെക്സസിലെ പ്രളയ ദുരന്തം. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. തകർത്തു പെയ്ത മഴയിൽ ഗ്വാഡലൂപ് നദി കരകവിഞ്ഞൊഴുകിയതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്. ഇവിടെ ഒരു ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന 27 കുട്ടികളെ കാണാതായി. 45 മിനിറ്റു കൊണ്ട് ജലനിരപ്പ് 26 അടിയായി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് മുതൽ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. എന്നാൽ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ് കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തത്.ALSO READ; ട്രംപ് – മസ്ക് പോരാട്ടം മുറുകുന്നു: ‘അമേരിക്കൻ ജനതക്ക് അവരുടെ സ്വാതന്ത്ര്യം തിരിച്ചു നൽകും’; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്Good morning. Please keep Texas in your prayers—especially the flood victims, the missing, their families, and the first responders searching for them.Tragedy in Texas: Flash floods along the Guadalupe River have taken 13 lives. 23 young Christian girls from Camp Mystic are… pic.twitter.com/nH5QJz9Mc6— ꜱǫʏʟᴀʀᴋ (@Kralyqs) July 5, 2025 ട്രാവിസ് കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ഒന്നിലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ട്. ഇതുവരെ ഏകദേശം 850 പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച പത്രസമ്മേളനത്തിൽ, തിരച്ചിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചതായി ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. അതിവേഗം, വെള്ളം കുത്തിയൊലിച്ചെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവക്കുന്നത്. പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകൾ അടക്കം ഒലിച്ച് പോയിട്ടുണ്ട്. പലയിടത്തും റോഡുകൾ തകരുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.The post ടെക്സസ് മിന്നൽ പ്രളയം: മരണസംഖ്യ 50 കടന്നു; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.