പി കെ എസ് തൃശൂർ ജില്ലാ കൺവെൻഷൻ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ വെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ.കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ.എം കെ സുദർശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ്. പ്രസിഡണ്ട് പി കെ ശിവരാമൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി കെ ഗിരിജ, ജില്ലാ സെക്രട്ടറി കെ വി രാജേഷ്, കെ എ വിശ്വംഭരൻ, എൻ കെ പ്രമോദ്കുമാർ, പി എ ലജുകുട്ടൻ, പി കെ കൃഷ്ണൻകുട്ടി ,അഡ്വ.കെ വി ബാബു, എൻ വി സന്തോഷ് എന്നിവർ സംസാരിച്ചു.Also read: ഈ ജില്ലക്കാർ ശ്രദ്ധിക്കുക ! ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതസംസ്ഥാന കമ്മിറ്റി അംഗം യു ആർ പ്രദീപ് എം എൽ എ സ്വാഗതവും, അഡ്വ പി കെ ബിന്ദു നന്ദിയും പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന ജാതിവിവേചനത്തിനെതിരെയും, നിയമന നിരോധനത്തിനെതിരെയും തൃശൂർ ഏജീസ് ഓഫീസിലേക്ക് ജൂലായ് 22 ന് നടത്തുന്ന മാർച്ചിൽ 5000 പേരെ പങ്കെടുപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.The post പി കെ എസ് തൃശൂർ ജില്ലാ കൺവെൻഷൻ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്നു appeared first on Kairali News | Kairali News Live.