പണിമുടക്കുന്ന സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകുമെന്നും പത്തനാപുരത്ത് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ആദ്യഘട്ടത്തില്‍ ബസ് ഉടമകളുമായി ഗതാഗത കമ്മീഷണറാണ് ചര്‍ച്ച നടത്തുക. ആ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ മന്ത്രി തലത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് സമരം. ജൂലൈ എട്ടിന് സൂചനാ പണിമുടക്ക് നടത്തും. ജൂലൈ 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.Read Also: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരുക്ക്പാലക്കാട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചുപാലക്കാട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.The post പണിമുടക്കുന്ന സ്വകാര്യ ബസ് ഉടമകളുമായി ചര്ച്ച നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര് appeared first on Kairali News | Kairali News Live.