ഒരാഴ്ചക്കിടെ സൗദി അറേബ്യയിൽ നിന്നും നാടുകടത്തിയത് 8,051 വിദേശികളെ

Wait 5 sec.

സൗദി അറേബ്യയിൽ നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുന്നു. ഒരാഴ്ചക്കിടെ 8,051 വിദേശികളെ നാടുകടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയും മറ്റ് സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനകളിൽ, 17,863 നിയമലംഘകരെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരിൽ താമസ നിയമം ലംഘിച്ച 10,746 പേരും, അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 4,362 പേരും, തൊഴിൽ നിയമം ലംഘിച്ച 2,755 പേരും ഉൾപ്പെടുന്നു.നിയമപരമായ നടപടികൾക്ക് ശേഷം 6,839 നിയമലംഘകരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചു. കൂടാതെ 2,392 പേരെ യാത്രാ ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനും റഫർ ചെയ്തു.രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,507 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 33 ശതമാനം യെമൻ പൗരന്മാരും, 65 ശതമാനം എത്യോപ്യൻ പൗരന്മാരും, രണ്ട് ശതമാനം മറ്റ് രാജ്യക്കാരും ഉൾപ്പെടുന്നു. നിയമലംഘകർക്ക് യാത്രാസൗകര്യം, താമസം, തൊഴിൽ എന്നിവ നൽകിയ 26 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.നിയമവിരുദ്ധമായി ആളുകളെ രാജ്യത്തേക്ക് കടത്താൻ സഹായിക്കുകയോ, രാജ്യത്തിനകത്ത് കൊണ്ടുപോവുകയോ, അവർക്ക് താമസസൗകര്യം നൽകുകയോ, മറ്റ് സഹായങ്ങളോ സേവനങ്ങളോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.കൂടാതെ, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളും താമസ സൗകര്യങ്ങൾ നൽകിയ വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു.നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് വിവരമറിയിക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.The post ഒരാഴ്ചക്കിടെ സൗദി അറേബ്യയിൽ നിന്നും നാടുകടത്തിയത് 8,051 വിദേശികളെ appeared first on Arabian Malayali.