ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍. അമ്പതില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകളെ മറ്റ് സ്കൂളുകളുമായി സംയോജിക്കാനാണ് ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കം. നിലവില്‍ 1.40 ലക്ഷത്തോളം സര്‍ക്കാര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 29000ലും അമ്പതോ അതില്‍ താഴയോ വിദ്യാര്‍ഥികളാണ് ഉള്ളത്. ലക്നൗവില്‍ മാത്രം 1618 സ്കൂളുകളില്‍ 300ലധികം സ്കൂളുകള്‍ സംയോജിപ്പിക്കുമെന്നാണ് വിവരം.സംയോജനം നടപ്പിലാകുന്നതിലൂടെ വിദ്യാര്‍ഥിയും സ്കൂളും തമ്മിലുള്ള അകലം ഗണ്യമായി വര്‍ദ്ധിക്കും.പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.Also read- ടോയ്ലറ്റിൽ ഇരുന്ന് യുവാവ് ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുത്ത സംഭവം; കോടതിയലക്ഷ്യ നടപടിയുമായി ഗുജറാത്ത് ഹൈക്കോടതിദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കുകയാണ് ചെയ്തതെന്നും സംയോജിപ്പിക്കുന്നതിന്റെ പേരില്‍ സ്കൂളുകള്‍ അടച്ചു പൂട്ടുകയാണ് ചെയ്യുന്നതെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം സര്‍ബനി സര്‍ക്കാര്‍ പറഞ്ഞു.The post യുപിയില് 5000-ത്തോളം സ്കൂളുകള് അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്ക്കാര് appeared first on Kairali News | Kairali News Live.