ഫ്രം കേരള ടു ധരംശാല; ദലൈലാമയുടെ നവതിക്ക് കേരളത്തിൽ നിന്ന് അപൂർവസമ്മാനം

Wait 5 sec.

പത്തനംതിട്ട∙ ടിബറ്റൻ ജനതയുടെ ആത്മീയ ആചാര്യനായ ദലൈലാമയ്ക്ക് ഇന്ന് 90 വയസ്സ് തികയുമ്പോൾ കേരളത്തിൽ നിന്ന് ഒരു അപൂർവസമ്മാനം. രക്തചന്ദന മാലയിൽ ദലൈലാമയുടെ ചിത്രം ആലേഖനം ചെയ്ത കളിമൺ ലോക്കറ്റ് തയാറാക്കിയത് ചിത്രകാരിയായ ലേഖാ വൈലോപ്പിള്ളി. അമ്മയുടെ അമ്മാവനായ പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്ന കവിത 44 അടി നീളമുള്ള ചുവർചിത്രമായി എറണാകുളത്തെ എസ്ആർവി സ്കൂളിൽ വരച്ചത് ഉൾപ്പെടെ കേരളീയ ചുവർചിത്രകലയിലും കഴിവുതെളിയിച്ച ആളാണ് ലേഖ. തൃപ്പൂണിത്തുറ എരൂർ വൈലോപ്പിള്ളി വേണുഗോപാലത്തിൽ ലേഖ (46) തയാറാക്കിയ കളിമൺ മാലയ്ക്ക് ഒപ്പം മുംബൈയിലെ രവികിരൺ പരമേശ്വർ തയാറാക്കിയ ദലൈലാമയുടെ ചിത്രവും ഹിമാചൽ പ്രദേശിലെ ധരംശാലയിൽ എത്തിക്കുന്നത് ഫ്രണ്ട്സ് ഓഫ് ടിബറ്റ് എന്ന സംഘടനയാണ്.