കൊച്ചി | ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി സാജനാണ് മരിച്ചത്. സംഭവത്തിൽ വടകര സ്വദശി അഷ്റഫിനെ പോലീസ് പിടികൂടി.ആലുവ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. സാജനെ അഷ്റഫ് കഴുത്തിന് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഉടൻ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇരുവരും സ്ഥലത്ത് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.