ആഴ്ച്ചകൾക്ക് മുമ്പ് ഗുജറാത്തിൽ ഹൈക്കോടതി ഹിയറിങ്ങിൽ ടോയ്ലറ്റിൽ ഇരുന്ന് കൊണ്ട് പങ്കെടുക്കുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനമുയർന്ന ഈ വീഡിയോയിലെ യുവാവിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഗുജറാത്ത് ഹൈക്കോടതി. ജൂൺ 20 ന് ജസ്റ്റിസ് നിർസാർ എസ് ദേശായിയുടെ ബെഞ്ചിന്‍റെ ഹിയറിംഗ് നടക്കുമ്പോ‍ഴാണ് സംഭവം നടന്നത്. “സമദ് ബാറ്ററി” എന്ന പേരിൽ വെർച്വൽ കോടതി സെഷനിൽ പങ്കെടുത്ത വ്യക്തിയാണ് പ്രഭാതകർമം നിർവഹിക്കുന്നതിനിടെ കോടതി നടപടികളിൽ പങ്കെടുത്തത്. ജഡ്ജിയും മുഴുവൻ കോടതിയും നോക്കി നിൽക്കെ ടോയ്ലറ്റ് ഉപയോഗിക്കുകയും തുടർന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ALSO READ; മദ്യപിച്ച് വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് അധ്യാപകൻ; വീഡിയോ വൈറൽ, ഒടുവിൽ നടപടിജൂൺ 30 നാണ് ജസ്റ്റിസ് എ എസ് സുപേഹിയ, ആർ ടി വച്ചാനി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച്, സൂം മീറ്റിങ്ങിൽ പങ്കെടുത്ത അബ്ദുൽ സമദ് എന്ന യുവാവിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഫയൽ ചെയ്യപ്പെട്ട ഒരു എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കക്ഷി ചേരാനാണ് യുവാവ് ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തത്.Can we expect litigants to at least not take a dump while attending court! Hey bhagwan! pic.twitter.com/ROT1GimXnO— sanjoy ghose (@advsanjoy) June 27, 2025 The post ടോയ്ലറ്റിൽ ഇരുന്ന് യുവാവ് ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുത്ത സംഭവം; കോടതിയലക്ഷ്യ നടപടിയുമായി ഗുജറാത്ത് ഹൈക്കോടതി appeared first on Kairali News | Kairali News Live.