കാർ ബൈക്കിൽ ഇടിച്ച് ഭർത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

Wait 5 sec.

ആലപ്പുഴയിൽ കാർ ബൈക്കിൽ ഇടിച്ച് ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ആലപ്പുഴ പവർഹൗസ് വാർഡ് സ്വദേശി വാഹിദ്(43) ആണ് അപകടത്തിൽ മരിച്ചത്.ഭാര്യ സെലീന ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.Also read: ‘മുഖ്യമന്ത്രിയുടെ യോഗം കാരണം തിരച്ചിൽ വൈകിയെന്ന മനോരമ വാർത്ത പച്ചക്കള്ളം’; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തെക്കുറിച്ചുള്ള പോസ്റ്റ് വൈറൽഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. വഴിച്ചേരിയിൽ തട്ടുകട നടത്തുകയായിരുന്നു ഇരുവരും. കട അടച്ചശേഷം ജനറൽ ആശുപത്രി ജംഗ്ഷനിലെ പമ്പിൽ പെട്രോൾ നിറയ്ക്കാൻ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ആറ് മണിയോടെ വാഹിദ് മരിക്കുകയായിരുന്നു.A husband died after a car hit his bike in Alappuzha. His wife is undergoing treatment in a critical condition. The accident occurred near the Alappuzha Vellakkinar junction. Wahid (43), a native of Alappuzha Powerhouse Ward, died in the accident. His wife Selina is undergoing treatment at the Alappuzha Medical College Hospital with serious injuries.The post കാർ ബൈക്കിൽ ഇടിച്ച് ഭർത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ appeared first on Kairali News | Kairali News Live.