കാളികാവിനെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍

Wait 5 sec.

മലപ്പുറം | കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.ടാപ്പിങ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ കൊലപ്പെടുത്തിയ കടുവയാണ് പിടിയിലായത്. കടുവയെ പിടികൂടാനുള്ള നീക്കം ആരംഭിച്ച് ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് ദൗത്യം വിജയിച്ചത്.കേരള സ്റ്റേറ്റ് സി വണ്‍ ഡിവിഷനിലെ അടയ്ക്കാക്കുണ്ടില്‍ സ്ഥാപിച്ച കൂട്ടില്‍ നേരത്തെ പുലി കുടുങ്ങിയിരുന്നു. മെയ് 15നാണ് ഗഫൂറിനെ കടുവ ആക്രമിച്ചു കൊന്നത്. സുഹൃത്ത് അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേലേക്ക് ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ച് വലിച്ചിഴച്ചു കൊണ്ടുപോയത്.