റിയോ ഡി ജനീറോ∙ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരവാദികളുടെ അതിർത്തി കടന്നുള്ള നീക്കം, ഭീകരവാദ ധനസഹായം, സുരക്ഷിത താവളങ്ങൾ ഒരുക്കുക തുടങ്ങിയവയെ പ്രതിരോധിക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇറാനിൽ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തെയും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു,