കൊച്ചി ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനു കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നു രാവിലെ ഒൻപതോടെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. അര മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കി കൊച്ചിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്നു ദർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്രദർശനം എന്നിവയ്ക്കാണു നിയന്ത്രണം.