കൊച്ചി സ്മാർട് സിറ്റി ഏറ്റെടുക്കൽ പദ്ധതി; കൺസൽറ്റന്റുമാരുടെ പട്ടികയായി, തീരുമാനമില്ലാതെ സർക്കാർ

Wait 5 sec.

തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റിയിൽനിന്നു ടീകോമിനെ ഓഹരിമൂല്യം നൽകി ഒഴിവാക്കി പദ്ധതി ഏറ്റെടുക്കുന്നതിനു സർക്കാരിനെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഐടി മിഷൻ ഡയറക്ടറുടെ ഉപസമിതി ഇതിനുള്ള സ്ഥാപനങ്ങളുടെ പട്ടികയും കൈമാറി. ടീകോമിനു ബാധകമായ ‘എക്സിറ്റ് പ്ലാൻ’ തയാറാക്കുന്നതിനു സർക്കാരിനെ സഹായിക്കാൻ നിയമം, ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് എന്നീ മേഖലകളിലെ 4 കൺസൽറ്റന്റുമാരെ നിയമിക്കണമെന്ന നിർദേശത്തിനൊപ്പമാണു പട്ടികയും നൽകിയത്.