തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളെ ഉന്നമിട്ട് നിയമനങ്ങളിൽ സർക്കാരിന്റെ കടുംവെട്ട്. പഞ്ചായത്ത് സെക്രട്ടറിമാരെ നിയമിക്കാൻ തദ്ദേശവകുപ്പ് തയാറാക്കിയ പട്ടികയിൽനിന്ന് യുഡിഎഫ് ഭരിക്കുന്നവയെ വ്യാപകമായി വെട്ടി. സ്ഥാനക്കയറ്റത്തിലൂടെ സെക്രട്ടറിമാരെ നിയമിക്കാനുള്ള നടപടികൾ കഴിഞ്ഞദിവസം വകുപ്പ് പൂർത്തിയാക്കിയതിനു ശേഷമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 126 പഞ്ചായത്തുകളിൽ നിലവിൽ സെക്രട്ടറിമാരില്ല; ഇതിൽ 87 എണ്ണം യുഡിഎഫ് ഭരിക്കുന്നവയാണ്.