ഹൃദയാഘാതം വന്നു മരിച്ചയാളിന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിെല ഫ്രീസറിൽ വച്ച് 24 മണിക്കൂറിനുള്ളിൽ അഴുകിയ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അന്വേഷണത്തിൽ കണ്ടെത്തിയത് ഫ്രീസറിന്റെ കൂളിങ് സംവിധാനം തകരാറിലായിരുന്നു എന്നാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിന്റെ മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് അടർന്നു വീണുണ്ടായ അപകടത്തിൽനിന്ന്, 12 ദിവസം മാത്രം പ്രായമായ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അടുത്തിടെയാണ്. ജനറൽ ആശുപത്രിയിലും ആലുവ ജില്ലാ ആശുപത്രിയിലും ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തു നിൽക്കണം.