ടേക്ക് ഓഫിന് മുൻപ് തീപിടിത്ത മുന്നറിയിപ്പ് തെറ്റായി നൽകി; എമർജൻസി എക്സിറ്റിലൂടെ ചാടിയ യാത്രക്കാർക്ക് പരുക്ക്

Wait 5 sec.

ടേക്ക് ഓഫിന് മുൻപ് തീപിടിത്ത മുന്നറിയിപ്പ് അലാറം മുഴങ്ങിയതിനെത്തുടർന്ന് എമർജൻസി എക്സിറ്റിലൂടെ ചാടിയ യാത്രക്കാർക്ക് പരുക്ക്. സ്പെയിനിലെ പാൽമ ഡി മല്ലോറ എയർപോർട്ടിലാണ് സംഭവത്തിൽ 18 യാത്രക്കാർക്ക് പരിക്കേറ്റു. മാഞ്ചസ്റ്ററിലേക്ക് പോകാൻ റൺവേയിൽ നിർത്തിയിട്ട റയൻഎയർ 737 എന്ന വിമാനത്തിലാണ് സംഭവം നടന്നത്.അപായ അലാറം മുഴങ്ങിയതിനാൽ പരിഭ്രാന്തരായ യാത്രക്കാർ എമർജൻസി എക്സിറ്റ് തുറന്ന ഉടൻ വിമാനത്തിന്റെ ചിറകിലേക്ക് കയറുകയും അവിടെ നിന്നും താഴേക്ക് ചാടുകയും ചെയ്തു. ഉയരത്തിൽ നിന്നും താഴെക്ക് വീണതിനെ തുടർന്നാണ് പലർക്കും പരിക്കേറ്റത്. തീപിടിത്ത മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ലൈറ്റ് തെളിഞ്ഞതോടെ എയർപോർട്ടിലെ എമർജൻസി ടീം വിമാനത്തിനടുത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ഇവർ എത്തും മുൻപ് യാത്രക്കാർ പുറത്തേക്ക് ചാടുകയായിരുന്നു. ALSO READ: ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിന് ഒരു ലക്ഷം രൂപ പ്രതിഫലം നൽകും; പ്രഖ്യാപനവുമായി റഷ്യപതിനെട്ട് പേർക്ക് പരിക്കേറ്റതായും, അവരിൽ ആറ് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥരും അഗ്നിശമന സേന ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post ടേക്ക് ഓഫിന് മുൻപ് തീപിടിത്ത മുന്നറിയിപ്പ് തെറ്റായി നൽകി; എമർജൻസി എക്സിറ്റിലൂടെ ചാടിയ യാത്രക്കാർക്ക് പരുക്ക് appeared first on Kairali News | Kairali News Live.