പന്തളത്ത് പ്രാദേശിക തൊഴിൽ മേള ജൂലൈ എട്ടിന്

Wait 5 sec.

വീടിനടുത്ത് ജോലി തേടുന്നവർക്ക് ഒരു സന്തോഷവാർത്ത. വിജ്ഞാനകേരളവും കുടുംബശ്രീയും പന്തളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽമേള ജൂലൈ എട്ടാം തീയതി രാവിലെ 9:30 മുതൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ (കുളനട) നടക്കും. തദ്ദേശീയമായ തൊഴിലവസരങ്ങൾ മികച്ച രീതിയിൽ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുന്നതിനായാണ് മേള സംഘടിപ്പിക്കുന്നത്. ജോയ് ആലുക്കാസ്, ശ്രീവത്സം ഗ്രൂപ്പ്, ഇൻഡസ് മോട്ടോഴ്സ്, റോയൽ എൻഫീൽഡ്, ഒമേഗ സോഫ്റ്റ്ലോജിക്സ്, മൗണ്ട് സിയോൺ ഹോസ്പിറ്റൽ, സൺറൈസ് ഹോസ്പിറ്റൽ തുടങ്ങി 20 ഓളം കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുക്കുന്നത്. പത്താം ക്ലാസ് മുതൽ പി എച്ച് ഡി വരെ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പ്രാദേശികമായ തൊഴിലവസരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഹയർ ദ ബെസ്റ്റ് പദ്ധതിയുടെ മൂന്നാമത്തെ തൊഴിൽമേളയാണ് ജൂലൈ എട്ടാം തീയതി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 94955 48856ALSO READ: കുട്ടിയെ അടിച്ചതിൽ ദേഷ്യം; സ്‌കൂളിൽ അതിക്രമിച്ചു കയറിയ അധ്യാപകനെ തല്ലി മാതാപിതാക്കൾതാൽപര്യമുള്ളവർ ഗൂഗിൾ ഫോം വഴി ഉടൻ അപേക്ഷിക്കുകhttps://forms.gle/m7EEMMc3jD8A3nX1A മേളയിൽ പങ്കെടുക്കുന്ന മറ്റ് കമ്പനികളുടെ ജോലികൾ അറിയാൻ:https://drive.google.com/file/d/1o79chCO5xxRo5_TrwBIEDtMDT17WubXV/view?usp=sharingThe post പന്തളത്ത് പ്രാദേശിക തൊഴിൽ മേള ജൂലൈ എട്ടിന് appeared first on Kairali News | Kairali News Live.